Breaking News

കാസർഗോഡ് ജില്ലയിൽ ആദ്യ ഇഇജി സംവിധാനം സജ്ജമായി ന്യൂറോളജി ചികിത്സയിൽ ഏറെ സഹായകരമായ ഇ.ഇ.ജി അപസ്മാര രോഗ നിർണയത്തിന് ആവശ്യമായ പരിശോധനയാണ്


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇ.ഇ.ജി (Electroencephalogram) സംവിധാനം പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഈ സേവനം ലഭ്യമാക്കുന്നത്. ന്യൂറോളജി ചികിത്സയില്‍ ഏറെ സഹായകരമാണ് ഇ.ഇ.ജി അപസ്മാര രോഗ നിര്‍ണയത്തിന് ആവശ്യമായ പരിശോധനയാണ്. വിവിധ തരത്തിലുള്ള മസ്തിഷ്‌ക രോഗ ബാധ വിലയിരുത്താനും ഇത് സഹായിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകും. ജില്ലാ ആശുപത്രിയിലെ ഈ സേവനം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സയ്ക്കായി നേരത്തെ ജില്ലയില്‍ ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് സേവനം ലഭ്യമാക്കിയിരുന്നു. ഇതുകൂടാതെയാണ് പരിശോധനയ്ക്കായി ഇ.ഇ.ജി സംവിധാനം കൂടി സജ്ജമാക്കിയത്. കഴിഞ്ഞ ദിവസം മുതല്‍ കാത്ത് ലാബിന്റെ സേവനവും ജില്ലാ ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

No comments