മലയോരത്തെ വന്യ മൃഗശല്യം ; കർഷകരെ സംരക്ഷിക്കാൻ സർക്കാർ തയാറാകണാം കോൺഗ്രസ് മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ്
വെള്ളരിക്കുണ്ട് : വന്യമൃഗ ശല്യം രൂക്ഷമായ മലയോര മേഘലയിലെ കർഷകരെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ. കൊന്നക്കാടിന്റെ കിഴക്കുള്ള കർണാടക അതിർത്തി പ്രദേശമായ മഞ്ജുച്ചാൽ താമസിക്കുന്ന ചിന്നമ്മ, പുത്തൻ പുരക്കൽ എന്നവരുടെ വീട്ടുമുറ്റത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച സംഭവം കർഷകർ നേരിടുന്ന വെല്ലുവിളിയുടെ ഉദാഹരണമാണ്.ഇന്നലെ രാത്രിയാണ് ആന കൂട്ടങ്ങൾ വീട്ടുമുറ്റത്തുള്ള തെങ്ങുകളും കവുങ്ങുകളും ഉൾപ്പടെ കൃഷികൾ നശിപ്പിച്ചത്. ചിന്നമ്മ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീയാണ്.കാട്ടാന ശല്യം മൂലം വനാതിർത്തിയിലുള്ള ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് ബളാൽ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ പി സി രഘുനാഥൻ പറഞ്ഞു.
No comments