ലോക എയ്ഡ്‌സ് ദിനാചരണം; കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രം ആഭിമുഖ്യത്തിൽ എയ്ഡ്‌സ് ദിനറാലിയും നടത്തമത്സരവും സംഘടിപ്പിച്ചു
എണ്ണപ്പാറ: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എണ്ണപ്പാറ ടൗണിൽ എയ്ഡ്‌സ് ദിന റാലിയും നടത്തമത്സരവും പ്രതിജ്ഞയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. ശ്രീജ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ. പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. റാലിയിൽ പങ്കെടുത്തവർക്ക് ആരോഗ്യപ്രവർത്തകർ റെഡ് റിബൺ അണിയിച്ചു. കുടുംബാരോരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ. സി. ഫാത്തിമ എയ്ഡ്‌സ് ദിന സന്ദേശം നൽകി.ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി ശൈലജ കെ, ശ്രീമതി ജയശ്രീ എൻ. എസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനി, വാർഡ് മെമ്പർ ശ്രീ. അനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ജിഷ പി കെ, പബ്ലിക് ഹെൽത്ത് നേഴ്സ് ശോഭന കെ എസ് എന്നിവർ നേതൃത്വം നൽകി.ആരോഗ്യപ്രവർത്തകർ,ആശപ്രവർത്തകർ ജനപ്രതിനിധികൾ, ഓട്ടോടാക്സി ഡ്രൈവർമാർ, വ്യാപാരികൾ,ബഹുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
നടത്തമത്സരം പഞ്ചായത്ത് പ്രസിഡണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. മത്സര വിജയികൾക്ക് തട്ടുമ്മൽ ഫിസ് അപ് സോഫ്റ്റ്ഡ്രിങ്ക്സ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസ് സമ്മാനിച്ചു
No comments