Breaking News

പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ചെറുപനത്തടി സ്വദേശിക്ക് ശിക്ഷ വിധിച്ച് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോടതി


രാജപുരം: 2019 ൽ 13 വയസ്സ് പ്രായമുള്ള  പെൺകുട്ടിയെ വീട്ടിൽ വെച്ച് ലൈംഗിക അതിക്രമം നടത്തുകയും, പിന്നീട് ആൾ താമസമില്ലാത്ത വീടിന്റെ പരിസരത്തുവെച്ച് മാനഹാനി വരുത്തുകയും ചെയ്ത  കേസിൽ പ്രതിയായ ചെറുപനത്തടിയിലെ രാജേഷ് (27) ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട്  ജഡ്ജ്  സി. സുരേഷ് കുമാർ ഇന്ത്യൻ ശിക്ഷ നിയമം  354 (A)(1)(i)പ്രകാരം 2 വർഷം കഠിന തടവും, പോക്സോ ആക്ട് 4(2) r/w 3 പ്രകാരം 20 വർഷം  കഠിന  തടവും 50000 രൂപ  പിഴയും പിഴ അടച്ചില്ലെങ്കിൽ 3 മാസം  അധിക തടവും,8 r/w 7 പ്രകാരം 3 വർഷം  കഠിന തടവും 15000 രൂപ  പിഴയും, പിഴ അടച്ചില്ലെങ്കിൽ 1 മാസം അധിക  തടവും ശിക്ഷ വിധിച്ചു. രാജപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ആദ്യാന്വേഷണം നടത്തിയത്  അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന രാജീവൻ കെയും തുടർന്നുള്ള അന്വേഷണം നടത്തിയത് അന്നത്തെ  ഇൻസ്‌പെക്ടർ ഓഫ് പോലീസ് ആയിരുന്ന ബാബു പെരിങ്ങേത്തും, അന്വേഷണം പൂർത്തീകരിച്ചു പ്രതിക്കെതിരെ കോടതിയിൽ കുറ്റ പത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ആയിരുന്ന രഞ്ജിത്ത്  രവീന്ദ്രനും ആയിരുന്നു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ പി ബിന്ദു ഹാജരായി

No comments