ആഗോള മില്ലറ്റ് വർഷ ഭാഗമായി ബേളൂർ ഗവ.യു പി സ്‌കൂളിലും കോടോത്ത് സ്കൂളിലും ചെറുധാന്യ പ്രദർശനവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു
ഒടയഞ്ചാൽ : "രുചിഭേദം" ഭക്ഷ്യമേളയുമായി കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും ബേളൂർ ഗവ. യു പി സ്ക്കൂളും. അന്താരാഷ്ട്ര മില്ലറ്റ് വർഷാചാരണത്തിന്റെ ഭാഗമായാണ് കുട്ടികൾ ചെറു ധാന്യങ്ങളുടെ വിഭവസമൃദ്ധമായ രുചിക്കൂട്ട് ഒരുക്കിയത്. ചെറു ധാന്യങ്ങളുടെ ഭക്ഷണ പെരുമ അവകാശപ്പെടാനുള്ള പ്രൗഢമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു.പിന്നെ എപ്പോഴോ കൈമോശം വന്ന ഇത്തരം പോഷക കലവറയുടെ വീണ്ടെടുപ്പ് ഉദ്ദേശിച്ചുള്ള ദീർഘകാല പദ്ധതികളുടെ നാന്ദി കുറിക്കാനായി നടത്തിയ ഭക്ഷ്യമേളയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് അ ഭൂതപൂർവ്വമായ സഹകരണമായിരുന്നു ഉണ്ടായത്.രണ്ടു രണ്ടര വർഷക്കാലത്തെ ശുഷ്കമായ അധ്യയന അനുഭവങ്ങളെ ഉത്പാദനക്ഷമമായ പങ്കാളിത്തം കൊണ്ട് തിരിച്ചുപിടിക്കാനുള്ള ഉൽക്കടമായ ആഗ്രഹത്തിന്റെ പ്രതിഫലനമായിരുന്നു ഇത്.
റാഗി, തിന,ചാമ, മുതിര, ചോളം, ബാർലി, നവര,വരക്,ബാജ്‌റാ തുടങ്ങിയ ചെറു ധാന്യങ്ങൾ ഉപയോഗിച്ച് വ്യത്യസ്തങ്ങളായ വിഭവങ്ങൾ അണി നിരന്നപ്പോൾ ഭക്ഷണ ആസ്വാദകർക്ക് അതൊരു അവിസ്മരണീയ അനുഭവമായി മാറി. വ്യത്യസ്ത ചെറു ധാന്യങ്ങൾ ഉപയോഗിച്ച് ഇഡലി, ദോശ, കുറുക്ക്, പായസം, ലഡു, ഊത്തപ്പം, പുട്ട്,ഉപ്പുമാവ്, കിണ്ണത്തപ്പം, കേസരി, കൊഴുക്കട്ട,ഹിന്ദി, ഇടിയപ്പം, ശർക്കര അട,പത്തിരി,ഹലുവ, തേങ്ങയപ്പം, ഇലയട, കേക്ക്,കൽത്തപ്പം, വട്ടയപ്പം,നൂൽപുട്ട്, ചോറ്,കഞ്ഞി,പുലാവ്, തുടങ്ങി വ്യത്യസ്തങ്ങളായ എഴുപതോളം രുചികരമായ വിഭവങ്ങൾ ഭക്ഷണമേളയിൽ അണിനിരന്നു. മേളയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡണ്ട് ശ്രീമതി സൗമ്യ വേണുഗോപാൽ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി രഞ്ജിനി എസ് കെ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി രത്നാവതി, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ രമേശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉച്ചഭക്ഷണ ചാർജ്ജ് ഉള്ള അധ്യാപിക ശ്രീമതി പുഷ്പ സ്വാഗതവും ശ്രീമതി രസിത നന്ദിയും പറഞ്ഞു. അധ്യാപകരായ കൃഷ്ണൻ എ എം, സുകുമാരൻ.കെ.ഐ,താനിയ, പ്രസീജ,പ്രീതി, സിന്ധു കല,രേഷ്മ സി, ധന്യ,അർച്ചന, സ്മൃതി, ഹരീഷ്,ഷീബ എന്നിവർ നേതൃത്വം നൽകി. മേളയുടെ പ്രദർശനത്തിനും അലങ്കാരത്തിനുമായി ജെ ആർ സി കുട്ടികൾ അണിനിരന്നു.
രുചി വൈവിധ്യം നിറഞ്ഞതും അതീവ രുചികരമായ നിരവധി വിഭവങ്ങൾ നിറഞ്ഞതുമായ ഭക്ഷ്യമേളയിൽ പങ്കെടുത്തവർ മിഴിയും മനസ്സും വയറും നിറഞ്ഞതാണ് തിരികെ പോയത്.
ആഗോള മില്ലറ്റ് വർഷത്തിന്റെ ഭാഗമായി ബേളൂര്‍ ഗവ.യു പി സ്‌കൂളില്‍ മില്ലറ്റ് എക്‌സ്‌പ്പോയും ഭക്ഷ്യമേളയും സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജയശ്രീ എന്‍എസ്, ഷൈലജ, യൂത്ത് കോഡിനേറ്റര്‍ സുരേഷ്, ആരോഗ്യ വളണ്ടിയര്‍ റനീഷ്, പി.ടി.എ വൈസ് പി.ഉണ്ണികഷ്ണന്‍ എന്നിവര്‍ അതിഥികളായെത്തി. ഹെഡ്മാസ്റ്റര്‍ പി.ഗോപി, സിന്ധു ടീച്ചര്‍ ,റോയി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ ചെറു ധാന്യങ്ങള്‍ കൊണ്ട് നിരവധി വിഭവങ്ങള്‍ ഒരുക്കി.
No comments