94-ാം വയസിലും നാടകത്തെ പ്രണയിക്കുന്ന പരപ്പ പള്ളിക്കൈ കുഞ്ഞമ്പുനായർ ചായ്യോത്തെ കലോത്സവത്തിനെത്തി നാടകമത്സരം തുടങ്ങാൻ വൈകിയതിൽ നിരാശനായി മടങ്ങി
ചായ്യോത്ത് : 94-ാം വയസിലും നാടകത്തെ പ്രണയിക്കുന്ന പള്ളിക്കൈ വല്യച്ചൻ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടകം കാണാനെത്തി നിരാശയോടെ മടങ്ങി.
പരപ്പ പ്രതിഭാ നഗറിലെ പള്ളിക്കൈ കുഞ്ഞമ്പു നായരാണ് ഇന്നലെ യു.പി വിഭാഗം നാടക മത്സരം കാണാൻ കലോത്സവ നഗരിയിലെത്തിയത്. എന്നാൽ നാടകം തുടങ്ങാൻ ഏറെ വൈകിയതോടെ കുഞ്ഞമ്പു നായർ നിരാശയോടെ മടങ്ങുകയായിരുന്നു. ഉച്ചക്ക് 12.30 ന് തുടങ്ങേണ്ട നാടകം വൈകിട്ട് നാലരയായിട്ടും തുടങ്ങാത്തതിനെ തുടർന്നാണ് നിരാശയോടെ തിരിച്ചു പോയത്. കഴിഞ്ഞ ആഴ്ച പരപ്പയിൽ നടന്ന സബ് ജില്ലാ കലോത്സവത്തിൽ നാടക വേദിയ ആദ്യാവസാനം കുഞ്ഞമ്പുനായർ ഉണ്ടായിരുന്നു. മുപ്പതാം വയസിലാണ് നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയത്. ശബ്ദവും ശാരിരിക സൗന്ദര്യവും കൊണ്ട് സ്ത്രീവേഷങ്ങളിലാണ് കുഞ്ഞമ്പു നായർ തിളങ്ങിയത്. തൊണ്ണൂറാം വയസിലും നാടകം അഭിനയിച്ച കുഞ്ഞമ്പു നായർ പുതുക്കൈ സദാശിവ ക്ഷേത്രത്തിലെ ആചാര സ്ഥാനികനായതോടെയാണ് അഭിനയം നിർത്തിയത്.
No comments