Breaking News

പഴവർഗ്ഗങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കാനുള്ള അനുമതി പിൻവലിക്കുക ; കേരള മദ്യനിരോധന സമിതി ഭീമനടിയിൽ സായാഹ്ന ധർണ്ണ നടത്തി


ഭീമനടി : പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുവാനുള്ള സർക്കാർ നയത്തിനെതിരെ കേരള മദ്യനിരോധന സമിതി ജില്ല കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. ജനങ്ങളിൽ പ്രത്യേകിച്ച് കൊച്ചുകുട്ടികളിൽ വരെ മദ്യപാന ശീലം വ്യാപിപ്പിക്കുവാൻ ഇത്തരം നീക്കങ്ങൾ കാരണമാകുമെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് കുര്യൻ തെക്കേക്കണ്ടത്തിൽ അദ്ധ്യക്ഷനായിരുന്നു. ഭീമനടി ക്രിസ്തുരാജ ചർച്ച് വികാരി ഫാ.ജോസ് തൈക്കുന്നുംപുറം യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ, ജില്ല സെക്രട്ടറി മാത്യു പനത്തടി, ജില്ല വൈസ് പ്രസിഡൻ്റുമാരായ ഭാസ്കരൻ പട്ട്ളം, ലൂസി പുല്ലാട്ടുകാലായിൽ, ബി.എം .മുഹമ്മദ് കുഞ്ഞി, ജില്ല ട്രഷറർ ജോസഫ് വടക്കേട്ട്, ജില്ല ജോയിൻ്റ് സെക്രട്ടറി ജോണി കുറ്റ്യാനി, വനിത വിഭാഗം ജോയിൻ്റ് സെക്രട്ടറി ആശ ചാലുപ്പൊയ്ക, യുവജന സമിതി വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡൻ്റ് സജിത് മുരിങ്ങനോലിൽ എന്നിവർ പ്രസംഗിച്ചു. എയ്ഞ്ചൽ വലിയതടത്തിൽ മദ്യവിരുദ്ധ ഗാനം ആലപിച്ചു.

No comments