Breaking News

ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി പാലാവയൽ ടൗണിൽ വേറിട്ട ബോധവൽക്കരണ റാലി നടത്തി


പാലാവയൽ: ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിൽ പാലാവയൽ ടൗണിൽ വേറിട്ട  ബോധവൽക്കരണ റാലി നടത്തി. എനർജി മാനേജ്മെൻറ് സെൻറർ കേരള, സെൻറർ ഫോർ എൻവിയോൺമെൻറ് ഡെവലപ്മെൻറ് എന്നിവയുമായി ചേർന്ന്  ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി, പാലാവയൽ സമഭാവന വായനശാല,  സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ നേതൃത്വത്തിലാണ്

തൃക്കരിപ്പൂർ അസംബ്ലി നിയോജക മണ്ഡലം തല ഊർജ്ജസംരക്ഷണ റാലിയും ഒപ്പുശേഖരണ ക്യാമ്പയിനും നടത്തിയത്.  ജീവിതശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ മുൻനിർത്തിയാണ് ഈ വർഷത്തെ ക്യാമ്പയിൻ.

റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമാക്കൽ നിർവഹിച്ചു.

റാലി പുളിങ്ങോം ജംഗ്ഷനിലൂടെ ചുറ്റി  പാലാവയൽ ടൗണിൽ സമാപിച്ചു.  തുടർന്ന് വനിതാ ബാങ്ക് പരിസരത്തു നടന്ന  സിഗ്നേച്ചർ ക്യാമ്പയിൻ  പാലാവയൽ സെൻറ് ജോൺസ് പള്ളി വികാരി ഫാദർ ജോസ് മാണിക്യത്താഴെ ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ സമഭാവന വായനശാല പ്രസിഡൻറ് മാത്യു കാവുകാട്ട് അധ്യക്ഷനായി പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത് പാറക്കുടിയിൽ തേജസ് കാവുകാട്ട് പി ബി ബാലചന്ദ്രൻ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഡോ. മെൻഡലിൻ മാത്യു, പ്രധാനാധ്യാപകൻ എം എ ജിജി, സുരേഷ് പനമറ്റം, പി.ഡി. വിനോദ് എന്നിവർ പ്രസംഗിച്ചു.

No comments