Breaking News

കർണാടക നിർമിത വിദേശമദ്യം കടത്തിയ പനത്തടി സ്വദേശിയെ പോലീസ് പിടികൂടി


കാഞ്ഞങ്ങാട്: കർണാടക നിർമിത വിദേശമദ്യം കടത്തിയ  പ്രതിയെ പിടികൂടി. വ്യാഴാഴ്ച രാവിലെ രാജപുരം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.കെ. കൃഷ്ണന്റെ നേതൃത്വത്തിൽ പനത്തടിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച പിക്അപ്പും 14 ബോട്ടിൽ കർണാടക വിദേശമദ്യവുമാണ് പിടിച്ചത്. പനത്തടി വെണ്ണലിൽ വീട്ടിൽ ജോസഫാണ് (44) പിടിയിലായത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പ്രതിയെ കുടുക്കിയത്.


ജോസഫ് മദ്യം കടത്തുന്നതായി പൊലീസിന് നേരത്തെ വിവരമുണ്ടായിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. സംഘത്തിൽ ഇൻസ്‌പെക്ടർക്കു പുറമെ എസ്.ഐ രഘുനാഥൻ, എ.എസ്.ഐ ചന്ദ്രൻ, പൊലീസുകാരായ സനോജ്, ഷാജൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

No comments