പയ്യന്നൂർ - തളിപറമ്പ് ദേശീയപാതയിൽ ഏഴിലോട് ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ സംഭവം; ഉച്ചവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
പിലാത്തറക്ക് സമീപം ഏഴിലോട് ദേശീയ പാതയിൽ ഗാസ് ടാങ്കർ ലോറി മറിഞ്ഞിട്ടുള്ളതിനാൽ ഉച്ചവരെ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പയ്യന്നൂർ ഡി.വൈ.എസ്.പി അറിയിച്ചു..
തളിപ്പറമ്പ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പിലാത്തറയിൽ നിന്നും മാതമംഗലം മാത്തിൽ വഴി പോകണം
വളപട്ടണം, കണ്ണപുരം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പഴയങ്ങാടി വെങ്ങര മുട്ടം - പാലക്കോട് - രാമന്തളി - പയ്യന്നൂർ വഴി തിരിച്ച് വിടാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കാസറഗോഡ്, പയ്യന്നൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ എടാട്ട് - കൊവ്വപ്പുറം - ഹനുമാരമ്പലം - കെ എസ് ടി.പി. റോഡ് വഴി പോകാനും സംവിധനം ആക്കിയിട്ടുണ്ട്.
No comments