Breaking News

കാറിന് പോകാൻ സൈഡ് ചോദിച്ചതിലുള്ള വിരോധത്താൽ ചോദിച്ചയാളെ റോഡ് സൈഡിലേക്ക് തള്ളിയിട്ടതായി പരാതി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


മാലോം : കാറിന് പോകാൻ സൈഡ് ചോദിച്ചതിലുള്ള വിരോധത്താൽ റോഡ് അരികിലുള്ള ഓടയിലേക്ക് തള്ളിയിട്ടതായി പരാതി. വള്ളിക്കടവ് പഴയ വില്ലെജ് ഓഫീസിന് സമീപമുള്ള റോഡിലായിരുന്നു സംഭവം. പറമ്പ സ്വദേശിയായ പി വി വർഗ്ഗിസ് (70) ആണ് പരാതിക്കാരൻ. കാറിൽ പുങ്ങാംചാലിലേക്ക് യാത്ര പോവുമ്പോൾ റോഡിനു മധ്യത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മാറ്റികൊടുക്കാൻ പറഞ്ഞതിലുള്ള വിരോധത്താൽ ഫ്രാൻസിസ് കുഴിപള്ളി എന്ന വ്യക്തി തോമസിനെ തടഞ്ഞുനിർത്തി കോളറിനു പിടിച്ചു റോഡ് അരികിലുള്ള ഓടയിലേക്ക് തള്ളിയിട്ടതുമൂലം കൈക്ക് പരിക്ക് പറ്റി എന്നതാണ് പരാതി. തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫ്രാൻസിസിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments