Breaking News

മാലോം മാതൃവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ വള്ളിക്കടവിൽ


മാലോം : ജീവിത ശൈലി രോഗങ്ങളും,രോഗനിർണയത്തിൽ ഉണ്ടാകുന്ന താമസവും പലപ്പോഴും കൂടുതൽ സങ്കീർണമാകുന്ന സാഹചര്യം ഗ്രാമ പ്രാദേശങ്ങളിൽ തുടർകഥയാകുമ്പോൾ രോഗ നിർണത്തിനും വിദ്ഗ്ത ഡോക്ടർ മാരുടെ സേവനം ഉറപ്പ് വരുത്തികൊണ്ടുo മാലോം മാതൃവേദി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഉച്ചക്ക് രണ്ട് മണിക്ക് വള്ളിക്കടവ് സെന്റ് ജോർജ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടക്കും. ഓർത്തോ, ഗൈനക്കോളജസ്റ്റി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർ മാരും, ആരോഗ്യ പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.രക്ത സമ്മർദ്ദം, പ്രമേഹം എന്നിവയും സൗജന്യമായി പരിശോധിക്കുന്നതാണ്..മുൻ കൂട്ടി രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട ഫോൺ നമ്പറുകൾ +91 95267 47323,+91 89439 08100,+91 85472 31732

No comments