Breaking News

ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ കാൻസർ ബോധവൽകരണ ക്ലാസ് നടത്തി


വെള്ളരിക്കുണ്ട്: ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വച്ച് കാൻസർ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ അധ്യക്ഷനായി. വൈസ് പ്രസിസന്റ് രാധാമണി എം ഉദ്ഘാടനം ചെയ്തു.. ബ്ളോക്ക് പഞ്ചായത്ത് മെമ്പർമാരായ രേഖ സി, ഷോബി ജോസഫ് , ബളാൽ പഞ്ചായത്ത് മെമ്പർമാരായ പത്മാവതി എം, അജിത എം, സി ഡി എസ് ചെയർപേഴ്സൺ മേരി ബാബു എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് സ്വാഗതവും സീനിയർ നഴ്സിംഗ് ഓഫീസർ ജോബി ജോർജ്ജ് നന്ദിയും പറഞ്ഞു. ബളാൽ പഞ്ചായത്തിലെ കുടുംബശ്രീ ആശ ആരോഗ്യ പ്രവർത്തകർ , പാലിയേറ്റീവ് വോളണ്ടിയർമാർ, അംഗനവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിദഗ്ധ ഡോ കെർലിൻ പി ജെ , സെക്കണ്ടറി പാലിയേറ്റീവ് നഴ്സ് മിനി എന്നിവർ ക്ലാസെടുത്തു. മാറി വരുന്ന ജീവിതചര്യകൾ കാൻസറിന് കാരണമാകുന്നുണ്ട്. ജീവിത ശൈലിയിൽ വരുത്തുന്ന മാറ്റം കൊണ്ടും ഭക്ഷണക്രമീകരണം കൊണ്ടും ഒരു പരിധി വരെ കാൻസർ തടയാൻ കഴിയും. ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പ്രധാന സർക്കാർ ആശ്വപത്രികളിൽ കാൻസർ നിർണ്ണയത്തിന് സൗകര്യമൊരുക്കും.

No comments