പെരിയ ആയമ്പാറ സുബൈധ വധം; ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവ്
പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസില്‍ ഒന്നാംപ്രതി കുഞ്ചാര്‍ കൊട്ടക്കണ്ണി സ്വദേശി കെ.എം അബ്ദുള്‍ ഖാദറി(30)ന് ജീവപര്യന്തം തടവ് ശിക്ഷ. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. കേസില്‍ മൂന്നാംപ്രതിയായിരുന്ന കാസര്‍കോട് മാന്യ സ്വദേശി ഹര്‍ഷാദി(34)നെ കഴിഞ്ഞ ദീവസം കോടതി വെറുതെവിട്ടിരുന്നു. പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ രണ്ടാംപ്രതി സുള്ള്യയിലെ അസീസിനെ വിചാരണയ്ക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. നാലാംപ്രതി കുതിരപ്പാടി സ്വദേശി പി.അബ്ദുള്‍ അസീസിനെ നേരത്തെ മാപ്പ് സാക്ഷിയാക്കിയിരുന്നു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുബൈദയെ 2018 ജനുവരി 19-നാണ് റോഡരികിലെ വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുബൈദയുടെ 27 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്യപ്പെട്ടിരുന്നു. ചുമരിനോടും വാതിലിനോടും ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയും മുഖവും തുണി ഉപയോഗിച്ച് വരിഞ്ഞുകെട്ടിയിരുന്നു. വീട് പുറത്ത് നിന്ന് താഴിട്ട് പൂട്ടിയ നിലയിലുമായിരുന്നു.
No comments