Breaking News

മലയോരത്ത് നിന്നുള്ള ആദ്യ സിനിമാ ചിത്രീകരണം പൂർത്തിയായി "മദനോത്സവം" ഇനി തീയ്യേറ്ററിൽ


വെള്ളരിക്കുണ്ട്: സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുമേഷ് , പി പി കുഞ്ഞികൃഷ്ണൻ, രാകേഷ് ഉഷാർ, രാജേഷ് അഴീക്കോടൻ, രഞ്ജി കാങ്കോൽ, ഭാമ അരുൺ, ചന്ദ്രിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന  "മദനോത്സവം" എന്ന ചിത്രത്തിന്റെ ചിത്രീകരണം കാസർഗോഡിൻ്റെ മലയോര പ്രദേശമായ വെള്ളരിക്കുണ്ട്, ബളാൽ, പരപ്പ എന്നിവിടങ്ങളിലായി പൂർത്തിയായി.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു.

ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ സംഭാഷണമെഴുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ  ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമാണ്  "മദനോത്സവം". വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്  ക്രിസ്റ്റോ സേവിയർ സംഗീതം പകർന്നു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ്.കെ, പ്രൊഡക്ഷൻ  കൺട്രോളർ-രഞ്ജിത് കരുണാകരൻ,പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ,  എഡിറ്റർ-വിവേക് ഹർഷൻ,  സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ,കല-കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി.ജെ,മേക്കപ്പ്- ആർ.ജി.വയനാടൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു,അസോസിയേറ്റ് ഡയറക്ടർ-അജിത് ചന്ദ്ര, രാകേഷ് ഉഷാർ, സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്‌ണൻ, ചീഫ് അസോസിയേറ്റ് ക്യാമറ- സൗരിനാഥ്, അസിസ്റ്റൻ്റ് ഡയക്ടേർസ്- ഗോകുൽനാഥ്, പ്രമോദ് ശിവൻ, രമിത് കുഞ്ഞിമംഗലം. സ്പോട്ട് എഡിറ്റർ- ടിജു സിറിയക്. ഡിസൈൻ-അറപ്പിരി വരയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ലിബിൻ വർഗ്ഗീസ്. ഓഫീസ് നിർവ്വഹണം- ജെറോമി, ഫ്രാൻസിസ്. പ്രൊഡക്ഷൻ മാനേജർ- രാഹുൽ, എൽദോസ്. ലൊക്കേഷൻ മാനേജർ- ചന്ദ്രു വെള്ളരിക്കുണ്ട്, കൃഷ്ണൻ കോളിച്ചാൽ, മോഹനൻ. ബളാൽ, വെള്ളരിക്കുണ്ട്, പരപ്പ, ചെർക്കള, പാണത്തൂർ, കൂർഗ്, മടികേരി, എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പി ആർ ഒ: എ എസ് ദിനേശ്.

No comments