Breaking News

ഫാത്തിമത്ത് റുബീന മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ്


മഞ്ചേശ്വരം: കാസര്‍കോട് മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ റുബീനയെ തെരഞ്ഞെടുത്തു. നാലിനെതിരെ പതിനാറ് വോട്ടിനാണ് റുബീനയുടെ വിജയം. 23 അംഗ പഞ്ചായത്ത് ബോര്‍ഡില്‍ ബിജെപി അംഗം രേവതിക്ക് നാലും റുബീനക്ക് 16 വോട്ടും ലഭിച്ചപ്പോള്‍ മൂന്ന് അംഗങ്ങളുള്ള ഇടതുപക്ഷം വോട്ട് അസാധുവാക്കി. നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലീഗിലെ തന്നെ റിസാന സാബിര്‍, മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ഗ്രൂപ്പ് പോരും കാരണം രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഒന്‍പതാം വാര്‍ഡ് കുബനൂരില്‍ നിന്നാണ് റുബീന തെരഞ്ഞെടുക്കപ്പെട്ടത്.


No comments