Breaking News

രാജപുരത്ത് ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽഫോണും തട്ടിയെടുത്ത പ്രതിയെ അറസ്റ്റുചെയ്തു


രാജപുരം : ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽഫോണും തട്ടിയെടുത്ത പ്രതിയെ അറസ്റ്റുചെയ്തു. കുറ്റിക്കോൽ കളക്കരയിൽ താമസിക്കുന്ന മൂവാറ്റുപുഴ രണ്ടയിൽ ഹൗസിൽ ടി ടി പ്രമോദ്(54)നെയാണ് രാജപുരം എസ്‌ഐ രഘുവും സംഘവും അറസ്റ്റുചെയ്തത്. ഒരാഴ്ച മുമ്പ് കള്ളാർ പെരുമ്പള്ളി അങ്കണവാടിക്ക് സമീപത്തെ തോട്ടത്തിൽ പുലർച്ചെ റബർ ടാപ്പിങിനെത്തിയപ്പോൾ മാനടുക്കം പാടിയിൽ മായാസദനത്തിൽ എം ബി മദനമോഹനനെ  ആക്രമിച്ച് ഫോണും പണവും തട്ടിയെടുത്ത കേസിലാണ് അറസ്‌റ്റ്‌.

No comments