Breaking News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു; പത്തുവയസുകാരി മരിച്ചു, 16 പേർക്ക് പരുക്ക്


കോട്ടയം: എരുമേലി കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്. അപകടത്തില്‍ 16 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ വൈകീട്ട് 3:15 ഓടെയായിരുന്നു അപകടം. കണ്ണിമല ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയര്‍ തകര്‍ത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ ആകെ 21 പേരാണ് ഉണ്ടായിരുന്നത്.ചെന്നൈയില്‍ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേയ്ക്കും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കും കൊണ്ടുപോയി.


No comments