Breaking News

മലയോരത്തിനാകെ അഭിമാനമായി വൈഷ്ണവി ഇനി MBBS പഠിക്കും ഗോത്രസമൂഹത്തിൽ നിന്നും പഠിച്ചുനേടിയെടുത്ത വിജയത്തിൽ ആഹ്ലാദത്തോടെ വെസ്റ്റ് എളേരി ചെന്നടുക്കം ഊര് നിവാസികൾ


വെള്ളരിക്കുണ്ട്  : മലയോരത്തിനാകെ അഭിമാനമായി വൈഷ്ണവി ഇനി MBBS പഠിക്കും .വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ചെന്നടുക്കം ഊരിൽ താമസിക്കുന്ന കൃഷ്ണൻ  ഭാർഗ്ഗവി ദമ്പതികളുടെ മകളായ വൈഷ്ണവി കൃഷ്ണനാണ് എറണാകുളം മെഡിക്കൽ കോളേജിൽ MBBS പഠനത്തിന്  അഡ്മിഷൻ ലഭിച്ചത് . പ്രതികൂലസാഹചര്യങ്ങളോട് പടപൊരുതി പഠിച്ചു നേടിയെടുത്ത വിജയത്തിലൂടെ ഗോത്രസമൂഹത്തിനുപരി മലയോരത്തിന് ഒന്നാകെ അഭിമാനമായിയിരിക്കുകയാണ് ഈ മിടുക്കി. അഞ്ചാം ക്ലാസുമുതൽ പ്ലസ്ടു വരെ പെണ്കുട്ടികൾക്കായുള്ള പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിച്ചിരുന്ന വൈഷ്ണവി ചെറുപ്പത്തിൽ തന്നെ പഠനത്തിൽ  മിടുക്കിയായിരുന്നു. അത് കൊണ്ട് തന്നെ അധ്യാപകരുടെ ഉറച്ച പിന്തുണയും ഈ വിജയും നേടിയെടുക്കാൻ വൈഷ്ണവിക്കുണ്ടായിരുന്നു . കൂലിപണിക്കാരായ മാതാപിതാക്കളുടെ കഷ്ടപ്പാടിനിടയിലും, അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഉറച്ച വിശ്വാസത്തോടെ വൈഷ്ണവി നേടിയ വിജയത്തിൽ മാതാപിതാക്കൾക്കൊപ്പം ഗോത്രസമൂഹത്തിനും നാടിനും അഭിമാനമായി   

No comments