Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മറ്റി നേതൃത്വത്തിൽ പരപ്പ ട്രൈബൽ ഓഫീസിലേക്ക് മാർച്ച് നടത്തി


വെള്ളരിക്കുണ്ട്: ഗോത്ര സാരഥി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, ജനനി ജന്മരക്ഷ പദ്ധതിയുടെ അപേക്ഷ മടക്കി അയക്കുന്നത് നിർത്തലാക്കുക, ആദിവാസിയുടെ കൈവശഭൂമിക്ക് പട്ടയം നൽകുക, ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകുക, സാമൂഹ്യ പഠനമുറിയിലെ അദ്ധ്യാപകരുടെ ശമ്പളം തടഞ്ഞ് വെക്കുന്ന നടപടി ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതി ജില്ല കമ്മിറ്റി പരപ്പ ട്രൈബൽ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.സമരം എ.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു, കെ.അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി, KSKTU നേതാവ് എ.ആർ.രാജു, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം എ.വി രാജേഷ്, കെ.ജനാർദ്ദനൻ, രാജൻ അത്തിക്കോത്ത്, കെ.വി പ്രമോദ്, രാധരവി, ലക്ഷ്മി നീലേശ്വരം, അനൂപ്.സി.ആർ, കെ.ബാലകൃഷ്ണൻ, എം.ബി രാഘവൻ എന്നിവർ സംസാരിച്ചു. ഏ.കെ.എസ് ജില്ല സെക്രട്ടറി അശോകൻ കുന്നൂച്ചി സ്വാഗതം പറഞ്ഞു.

No comments