Breaking News

സംസ്ഥാന സ്‌കൂൾ കായികമേള: ആദ്യ സ്വർണ്ണം നേടി കാസർഗോഡ് താരം


തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ ആദ്യ സ്വർണ്ണം  കാസർകോട് ജില്ലയിലേക്ക് . സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ഡിസ്കസ് ത്രോയിൽ കുട്ടമത്ത് ഗവ ഹയർ  സെക്കണ്ടറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിയായ പാർവണ ജിതേഷാണ് സ്വർണ്ണ മെഡൽ നേടിയത്.

24 .93 മാറ്റർ എറിഞ്ഞാണ് പാർവണയുടെ സ്വർണ്ണ കുതിപ്പ്. ചെറുവത്തൂരിലെ . കെ.സി ത്രോ അക്കാദമിയിലെ മുൻ സംസ്ഥാനതാരം കെ.സി ഗിരീഷാണ് പാർവണയുടെ പരിശീലകൻ.

കേരള കെ.എസ്. ഇ .ബി ഫുട്ബോൾ ടീമിന്റെ ഗോൾവല കാത്ത പള്ളിക്കരയിലെ കെ.എസ്.ഇ.ബി സീനിയർ അസിസ്റ്റന്റ് ജിതേഷിന്റേയും ബിന്ദുവിന്റേയും മകളാണ് പാർവണ.നാളെ ഷോട്ട് പുട്ടിലും പാർവണ മൽസരിക്കുന്നുണ്ട് .

No comments