സംസ്ഥാന സ്കൂൾ കായിക മേളയിൽ ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന മലയോരത്തിന്റെ അഭിമാന താരം സനൂപിനെ ബളാൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും യാത്രയാക്കി ...
ബളാൽ : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ 600 മീറ്റർ ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന മലയോരത്തിന്റെ അഭിമാനം കല്ലം ചിറയിലെ മദനന്റെ മകനായ ബളാൽ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി സനൂപ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലേക്ക് മോഹൻ മാഷോടൊപ്പം യാത്ര പുറപ്പെട്ടു. സ്കൂളിൽ നിന്ന് യാത്രാ ടിക്കറ്റ്,പോക്കറ്റ് മണി എന്നിവ പി.ടി.എ പ്രസിഡന്റ് ജേക്കബ് ഇടശ്ശേരിയും , എച്ച് എം ബിന്ദു ജോസും കൈമാറി. 600 മീറ്റർ ഓട്ടമത്സരത്തിൽ കാസർഗോഡ് ജില്ലക്ക് മെഡൽ സമ്മാനിച്ച് മലയോരത്തിന്റെയും ബളാൽ സ്കൂളിനും പുറമെ ജില്ലക്കും അഭിമാനതാരമാവാൻ കഴിയുമെന്ന് ആശംസകൾ അർപ്പിച്ചുകൊണ്ട് അധ്യാപകർ പറഞ്ഞു . മികച്ച വിജയം കൈവരിക്കാൻ എസ് എം സി ചെയർമാൻ സുരേഷ് മുണ്ട മാണി,മദർ പി.ടി.എ പ്രസിഡന്റ് വിജിത എന്നിവരും കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥികളും ആശംസകൾ നേർന്നു.
No comments