Breaking News

'തളിർ 2023 കാർഷിക മേള'; മാലോത്ത് പന്തൽ കാൽ നാട്ടു കർമ്മം നടത്തി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി കാൽനാട്ട് കർമ്മം നിർവ്വഹിച്ചു


മാലോം: മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആതിഥ്യമരുളുന്ന തളിർ 2023  ഉത്തര മലബാർ കാർഷിക മേള പന്തലിന്റെ കാൽ നാട്ടുകർമ്മം കിനാന്നൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി മേള നടക്കുന്ന മാലോം മഹാത്മാഗാന്ധി നഗറിൽ നിർവ്വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ ആൻഡ്രൂസ് വട്ടക്കുന്നേൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഓർത്തഡോക്സ്‌ ചർച്ച് വികാരി ഫാദർ സാം, ബ്ലോക്ക് മെമ്പർ ഷോബി ജോസഫ് , മാലോത്ത് സർവ്വീസ് സഹകരണ ബങ്ക് പ്രസിഡണ്ട് ഹരീഷ് പി.നായർ , ബളാൽ പഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻമാൻ അലക്സ് നെടിയകാല വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.പി. ജോസഫ്,ടി.പി. തമ്പാൻ, ദിനേശൻ നാട്ടക്കൽ,  ജോയി മൈക്കിൾ ജോസ് ചെന്നക്കാട്ടുകുന്നേൽ, സ്കറിയ കല്ലേക്കുളം, രമണി കൊന്നക്കാട് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം, എൻ.ഡി. വിൻസെന്റ്, പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ടോമി, പി.സി. രഘുനാഥൻ, മോൻസിജോയി, ബിൻസി ജെയിൻ, കെ.ഡി. മോഹനൻ , മാർട്ടിൻ ജോർജ്ജ് ബിനു കുഴിപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

ജോബി കാര്യാവിൽ നന്ദി പറഞ്ഞു.

2023 ജനുവരി 7 മുതൽ 15 വരെ നടത്തപ്പെ ടുന്ന മേളയിൽ പ്രദർശിപ്പിക്കുന്നഏറ്റവും നല്ല  തേങ്ങാക്കുല, അടയ്ക്കാക്കുല, കപ്പ ച്ചുവട് , ചേന, കാച്ചിൽ, ഏത്തക്കു ല എന്നിവയ്ക്ക് പ്രോത്സാഹന സമ്മാനങ്ങൾ ഉണ്ടായിരിക്കും എന്ന് സംഘാടക സമിതി അറിയിച്ചു.

No comments