തോളേനിയിൽ നിർമ്മാണം ആരംഭിക്കാനിരുന്ന ആയുസ് നാച്ചുറോപതി ആശുപത്രി എത്രയും പെട്ടന്ന് തുടങ്ങുക ; തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വാർഷിക ജനറൽ ബോഡി നടന്നു
കരിന്തളം : തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വാർഷിക ജനറൽ ബോഡി നടന്നു പ്രസിഡന്റ് എം. പി പദ്മനാഭൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ. ഗംഗാധരൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി. പവിത്രൻ റിപ്പോർട്ട് അവതരിപ്പിച്ചു . ട്രഷറർ കെ. വി. ശശികുമാർ വരവ്, ചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു .കാസറഗോഡ് ജില്ലയിൽ എയിംസ് സ്ഥാപിക്കുക , തോളേനിയിൽ നിർമ്മാണം ആരംഭിക്കാനിരുന്ന ആയുസ് നാച്ചുറോപതി ആശുപത്രി എത്രയും പെട്ടന്ന് തുടങ്ങുക, നീലേശ്വരം -ഇടത്തോട് റോഡ് പണി എത്രയും വേഗം പൂർത്തീകരിച്ചു ഗതാഗത യോഗ്യമാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു പ്രമേയം പാസാക്കി.പുതിയ ഭാരവാഹികളായി. പ്രസിഡന്റ്ആയി എം. വി. പത്മനാഭനെയും ജനറൽ സെക്രട്ടറി ആയി കെ. ഗംഗാധരൻ. ട്രഷറർ. കെ. വി. ശശികുമാർ. വൈസ് പ്രസിഡണ്ട്‌മാർ. ബി. ദാമോദരൻ., കെ. പി. രാഘവൻ. സെക്രട്ടറിമാർ. പി. പവിത്രൻ കരിന്തളം, ടി. വി. മനോജ് കുമാർ. ജോ:സെക്രട്ടറിമാർ. എം. പി. ചന്തുഞ്ഞി ,വിനോദ്കുമാർ. എം പി. എന്നിവരെയും ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.

No comments