Breaking News

തളങ്കരയിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1200 ഗ്രാം കഞ്ചാവ്


കാസര്‍ഗോഡ് തളങ്കരയില്‍ വന്‍ ലഹരി വേട്ട. 1200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പ്രദേശവാസിയായ പി.എന്‍ നൗഷാദിനെയാണ് ഹാഷിം സ്ട്രീറ്റില്‍ വെച്ച് കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സി.കെ അഷറഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.സാജന്‍, സി.അജീഷ്, വി.മഞ്ചുനാഥന്‍, കെ.സതീശന്‍, മെയ്‌മോള്‍ ജോണ്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കേസ് രേഖകളും തൊണ്ടിമുതലും സഹിതം ഹാജരാക്കിയ പ്രതിയെ കാസറഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

No comments