Breaking News

വയലോടി കൊലപാതകം; 3 പ്രതികൾ അറസ്റ്റില്‍


തൃക്കരിപ്പൂര്‍ വയലോടിയിലെ മര്‍നാടിയന്‍ പ്രിജേഷിനെ(34) ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സൗത്ത് തൃക്കരിപ്പൂര്‍ പൊറോപ്പാട് സ്വദേശികളായ എം ഷൗക്കത്ത്(26), മുഹമ്മദ് യൂനുസ് (27) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ മൂന്ന് പ്രതികളെ പിടി കൂടാനുള്ള വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ശനിയാഴ്ച വൈകിട്ട് ബന്ധുക്കള്‍ക്കൊപ്പം എത്തി ചന്തേര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് പ്രാഥമിക തെളിവുകള്‍ ശേഖരിക്കും.

സൗത്ത് തൃക്കരിപ്പൂരിലെ വിറ്റാക്കുളം സ്വദേശി എം.എ മുഹമ്മദ് ന്യൂമാനാണ്(20) ഏറ്റവും ഒടുവിലായി പിടിയിലായത്. ഇതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍ പ്രതികളും അറസ്റ്റിലായി. ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ക്കും അവസരം നല്‍കാതെ കൃത്യം നടന്ന് ആറ് ദിവസത്തിനുള്ളില്‍ കേസിലെ ആറ് പ്രതികളേയും പിടികൂടാനായത് ചന്തേര പൊലീസിന് അഭിമാനമായി.


No comments