Breaking News

ചായ്യോത്ത് കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സി പി ഐ (എം) ബ്രാഞ്ച് സെക്രട്ടറി മരണപ്പെട്ടു


ചായ്യോത്ത്: വീട് നിർമ്മാണത്തിലേർപ്പെടവെ രണ്ടാം നിലയിൽ നിന്നും വീണ് പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സി.പി.ഐ (എം) ബ്രാഞ്ച് സെക്രട്ടറി മരിച്ചു. ബുധനാഴ രാവിലെ ചായ്യോം കുണ്ടാരത്താണ് സംഭവം. ഉടൻ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. സി.പി.ഐ (എം) കൂവാറ്റി ബ്രാഞ്ച് സെക്രട്ടറിയാണ് സി. മധു (42). കുവാറ്റി ഗവ: യു.പി സ്കൂൾ പിടി എ പ്രസിഡണ്ട് . കുവാറ്റി ജലനിധി കൺവീനർ. കെ എസ്കെടിയു കിനാനൂർ വില്ലേജ് കമ്മറ്റിയംഗം. ബാലസംഘം കിനാനൂർ വില്ലേജ് കമ്മറ്റി,കിനാനൂർ വായനശാല എക്സിക്യൂട്ടിവ് കമ്മറ്റിയംഗം. എന്നി നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: സജിന (ടൈലറിങ്ങ് ഷോപ്പ് കുവാറ്റി ),   മക്കൾ: അനുഗ്രഹ്  നാലാം ക്ലാസ്സ് വിദ്യാത്ഥി, അൽ മിത    ഒന്നാം ക്ലാസ്സ് വിദ്യാ ത്ഥിനി  (ഇരുവരും കൂവാറ്റി ഗവ: യു പി സ്കൂൾ) സഹോദരങ്ങൾ: മോഹനൻ ക്രൂവാറ്റി), ശാരദ ക്രമ്പല്ലൂർ ) ബിന്ദു. കാലിച്ചാനടുക്കം, പരേതനായ കുമാരൻ.

No comments