Breaking News

ഇടത്തോട് നാളെ 60 വയസിന് മുകളിൽ പ്രായമായവർക്കുള്ള സൗജന്യ ദന്തൽ ക്യാമ്പ്


വെള്ളരിക്കുണ്ട്: ഇടത്തോട് സായംപ്രഭ ഹാളിൽ വെച്ച് ജനുവരി 28ന് രാവിലെ 10മണി മുതൽ  ഉച്ചക്ക് 1 മണിവരെ ദേശീയ ഗ്രാമീണ ദൗത്യത്തിന്റേയും വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 60 വയസ്സിനു  മുകളിൽ  പ്രായമുള്ളവർക്ക് വേണ്ടിയുള്ള സൗജന്യ  ദന്തൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.  കൂടാതെ പ്രസ്തുത ക്യാമ്പിൽ വെച്ച് രോഗികളുടെ പ്രമേഹവും രക്ത സമ്മർദ്ദവും സൗജന്യമായി പരിശോധിക്കുന്നതാണെന്ന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു

No comments