Breaking News

50 കോടിയുടെ വീട്, ആഡംബര കാറുകൾ; രാഹുലിന് ലഭിച്ച വിവാഹ സമ്മാനങ്ങൾ


ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലിനും ബോളിവുഡ് താരം അതിയ ഷെട്ടിയും വിവാഹിതരായത്. സുനിൽ ഷെട്ടിയുടെ ഫാം ഹൗസിൽ നടന്ന വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ താര ദമ്പതികൾക്ക് ലഭിച്ച വിവാഹ സമ്മാനങ്ങളുടെ വിവരങ്ങളാണ് പുറത്തു വരുന്നത്.

അതിയ ഷെട്ടിയുടെ പിതാവ് ബോളിവുഡ് താരം സുനിൽ ഷെട്ടി ഇരുവർക്കും സമ്മാനമായി നൽകിയത് 50 കോടി വില വരുന്ന വീടാണ്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ 1.64 കോടി വിലവരുന്ന ഔഡി കാറും നടൻ ജാക്കി ഷെറോഫ് 30 ലക്ഷം വിലവരുന്ന വാച്ചും സമ്മാനമായി നൽകി.

നടൻ അർജുൻ കപൂർ 1.5 കോടി വിലവരുന്ന ഡൈമണ്ട് നെക്‌ലെസാണ് സമ്മാനമായി നൽകിയത്. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി 2.17 കോടി വിലവരുന്ന ഔഡി കാറും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ധോനി 80 ലക്ഷം രൂപ വിലവരുന്ന കവാസാക്കി നിൻജ ബൈക്കുമാണ് സമ്മാനമായി നൽകിയത്.


സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി മുംബൈയിൽ ആതിയയും രാഹുലും വിവാഹസല്‍കാരം ഒരുക്കുന്നുണ്ട്. ഐപിഎല്ലിന് ശേഷമാവും വിവാഹ സല്‍കാരം എന്ന് സുനിൽ ഷെട്ടി അറിയിച്ചു.

No comments