കാഞ്ഞങ്ങാട് സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. 37 വയസായിരുന്നു, ജോലിയുടെ ഭാഗമായി മുസാമിയായില്‍ നിന്നു റിയാദിലേക്കുളള യാത്രയില്‍ വാദിലബനിലാണ് അപകടമുണ്ടായത്. ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്നു തെന്നി മറിഞ്ഞായിരുന്നു അപകടംഎട്ടുവര്‍ഷമായി ബദിയയില്‍ ഹൗസ് ഡ്രൈവറായിരുന്നു. സ്പോണ്‍സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരും വഴിയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ബാത്തൂര്‍ വീട്ടില്‍ പരേതരായ കണ്ണന്‍ -കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രാമചന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക എന്നിവര്‍ സഹോദരങ്ങള്‍. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
No comments