അമ്പലത്തറ പാറപ്പള്ളിയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായി തകർന്നു
കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിൽ ബസും പിക്കപ്പ് വാനും കൂട്ടിയടിച്ച് ഒരാൾ മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാടേക്ക് പോകുന്ന സ്വകാര്യ ബസും പഴങ്ങൾ കയറ്റിവന്ന പിക്കപ്പ് വാനാണ് ഇടിയുടെ അഘാതത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നു. ഏറെ ശ്രമത്തിന് ശേഷമാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഒരാൾ സംഭവസ്ഥലത്ത് വച്ച് മരിച്ചു.പിക്കപ്പ് ഡ്രൈവർ ചെറുപനത്തടിയിലെ പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ യൂസഫ് ആണ് മരിച്ചത്. വെള്ളരിക്കുണ്ട് ഭാഗത്ത് യൂസഫ് സ്ഥിരമായി ഫ്രൂട്ട്സ് വിൽപ്പന നടത്താറുണ്ട്
No comments