ബളാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, കാഞ്ഞങ്ങാട് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തി
വെള്ളരിക്കുണ്ട്: ബളാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഐ ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തപ്പെട്ടു. 2023 ജനുവരി 8 ഞായർ രാവിലെ 9:30 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഗവൺമെന്റ് ഹയർസെക്കൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രസ്തുത ക്യാമ്പ് നടത്തപ്പെട്ടത്. എൻഎസ്എസ് ഗീതത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി മോളി കെ ടി സ്വാഗതം ആശംസിച്ചു സംസാരിച്ചു. ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സംസാരിച്ചത് നാലാം വാർഡ് മെമ്പർ ശ്രീമതി അജിത എം ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ ഖാദർ,ബളാൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പത്മാവതി പി, നാലാം വാർഡ് മെമ്പറും മുൻ മദർ പി ടി എ പ്രസിഡന്റുമായ ശ്രീമതി സന്ധ്യ ശിവൻ, കാഞ്ഞങ്ങാട് ഐ ഫൗണ്ടേഷൻ ഡോക്ടർ അനൂപ് , ഡോക്ടർ സൂരജ് ,ബളാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് സാബു ഇടശ്ശേരി, എൻഎസ്എസ് യൂണിറ്റ് വോളണ്ടിയർ ലീഡർ കുമാരി നയന കെ എന്നിവർ ക്യാമ്പിന് ആശംസയറിയിച്ച് സംസാരിച്ചു. എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസറായ ശ്രീമതി പ്രിൻസി സെബാസ്റ്റ്യൻ നന്ദി അറിയിക്കുകയും ചെയ്തു.
ബളാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ട സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നൂറിലധികം ആൾക്കാർ എത്തിച്ചേരുകയും ഈ അവസരത്തെ പ്രയോജനപ്പെടുത്തുകയും ചെയ്തു.
No comments