Breaking News

ക്രിക്കറ്റ് താരം എം എസ് ധോണിയും ചലച്ചിത്ര താരം ടൊവിനോ തോമസും കാസർഗോഡ് പ്രൊഫ. അബ്ദുൽ ഗഫാറിന്റെ ആത്മകഥ ‘ഞാൻ സാക്ഷി' പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും എത്തിയത്




കാസർകോട് : അധ്യാപനം ജോലിയല്ല കലയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്‌റ്റൻ മഹേന്ദ്ര സിങ് ധോണി. പ്രൊഫസർ കെ കെ അബ്ദുൽ ഗഫാറിന്റെ ആത്മകഥ ‘ഞാൻ സാക്ഷി' കാസർകോട്‌ ഹോട്ടൽ താജിൽ പ്രകാശിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരധ്യാപകൻ വിദ്യാർഥികൾക്ക് കഴിയുന്നത്ര ലളിതമായാണ് പാഠങ്ങൾ പകരുക. ഒരുക്ലാസിലെ ഓരോ വിദ്യാർഥിയുടെയും നിലവാരം വ്യത്യസ്തമായതുകൊണ്ട് അധ്യാപകർക്ക് ഓരോ വിദ്യാർഥിയിലേക്കും പോകേണ്ടിവരും. വിദ്യാർഥികളെ അച്ചടക്കം പഠിപ്പിക്കുന്നതോടൊപ്പം അവരുടെ കഴിവുകളും ബലഹീനതകളും പറഞ്ഞുകൊടുക്കുകയും ചെയ്യുന്നവരാണ് അധ്യാപകർ. അതുകൊണ്ട് തൊഴിലെന്നതിനേക്കാൾ കലയാണ് അധ്യാപനമെന്നും ധോണി പറഞ്ഞു.
ആത്മമിത്രവും സംരംഭകനുമായ ഡോ. ഷാജിർ ഗഫാറിന്റെ ക്ഷണപ്രകാരമാണ്‌ അദ്ദേഹത്തിന്റെ പിതാവിന്റെ പുസ്തക പ്രകാശനത്തിനായി ധോണി കാസർകോടെത്തിയത്‌. ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളാണ് പ്രൊഫ. ഗഫാർ ആത്മകഥയിൽ പറയുന്നത്‌. ഇതിൽ ശിഷ്യൻ രാജന്റെ തിരോധാനവും തുടർന്നുണ്ടായ സർക്കാർ, പൊലീസ്‌ ഇടപെടലുകളും പ്രതിപാദിക്കുന്നു.
ദുബായ് ഹെൽത്ത് അതോറിറ്റി സിഇഒ ഡോ. മർവാൻ അൽ മുല്ലയ്ക്ക് ആദ്യ കോപ്പി കൈമാറി. സിനിമാതാരം ടൊവിനോ തോമസ്‌ മുഖ്യാതിഥിയായി. എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, വേദവ്യാസ് കാമത്ത്, അഡ്വ. അഖിൽ സിബൽ, മുൻ കേന്ദ്രമന്ത്രി സലീം ഇക്ബാൽ ഷെർവാണി, ടി എ ഷാഫി എന്നിവർ സംസാരിച്ചു.


No comments