പ്ലാസ്റ്റിക് കൂരയിൽ നിന്നും മോചനം ; കനകപ്പള്ളിയിലെ രാജീവൻ്റെ കുടുംബത്തിന് സ്നേഹവീടൊരുക്കി വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ്
വെള്ളരിക്കുണ്ട്: കനകപ്പള്ളി തട്ടിലെ രാജീവനും ഭാര്യ സുശീലിക്കും ഇനി പ്ലാസ്റ്റിക് കൂരയിൽ കഴിയേണ്ട വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ് ഇവർക്കായി പുതിയ വീടൊരുക്കി. 12ന് 5 മണിക്ക് ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ പി. സുധീർ വീട് കൈമാറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കൂലി വേല ചെയ്തു ജീവിച്ചുവന്ന രാജീവൻ മരപ്പണിക്കിടയിൽ വീണു അവശതയിലാകുകയായിരുന്നു. നിത്യവൃത്തി കഴിയാനും ചികിത്സ ചിലവിനും വഴിയില്ലാതെ വിഷമിച്ചപ്പോഴാണ് വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ് സഹായഹസ്തം നീട്ടിയത്. സുരക്ഷിതമായ ഒരു വീട് വേണമെന്ന് രാജീവന്റെ ആഗ്രഹത്തിന് കൈത്താങ്ങായി ലയൺസ് ക്ലബ്ബ് മാറുകയായിരുന്നു. 25000 രൂപ ചികിത്സ സഹായം നൽകുകയും സുരക്ഷിതമായ ഒരു വീട് നിർമിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. 2021 നവംബർ പത്തിന് പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം രാജീവന്റെ വീടിന് ശില സ്ഥാപനം നടത്തി .ആ വർഷം ഡിസംബർ 12ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കട്ടിള വെക്കൽ ചടങ്ങ് നിർവഹിച്ചു .പൊതുജന സഹകരണത്തോടെ ആണ് വീടിൻറെ പണി പൂർത്തിയാക്കിയത്. വെള്ളരിക്കുണ്ടിൽ നടന്ന പത്ര സമ്മേളനത്തിൽ പ്രസിഡൻറ് മധുസൂദനൻ കൊടിയൻ കുണ്ടിൽ , സെക്രട്ടറി ഒ. ജി. ഇമ്മാനുവൽ ,നിർമ്മാണ സമിതി ചെയർമാൻ അഡ്വക്കേറ്റ് സണ്ണി ജോർജ്, കൺവീനർ സാബു കോനാട്ട് ,സാബു കാഞ്ഞമല , വി.ടി. തോമസ്, പി.കെ. ജോസഫ് ,സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു
No comments