കേരളാ ടീമിന്റെ സ്വർണ നേട്ടം; അഭിമാനമായി നീലേശ്വരം സ്വദേശിയും
ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്വിമ്മിംഗ് പുളില്‍ വെച്ച് നടന്ന ദേശീയ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് 2022-23-ലെ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ വാട്ടര്‍ പോളോ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് സ്വര്‍ണമെഡല്‍. നീലേശ്വരം സ്വദേശി എം.ടി.പി അഷ്റഫും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫൈനലില്‍ ഹരിയാനയെ 9-നെതിരെ 20 പോയിന്റ് നേടിയാണ് കേരളം വിജയം സ്വന്തമാക്കിയത്. കൃഷി വകുപ്പിന് കീഴിലുള്ള പുല്ലൂരിലെ സ്റ്റേറ്റ് സീഡ് ഫാം ഉദ്യോഗസ്ഥനും കാസര്‍കോട് ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ സെക്രട്ടറിയുമാണ് എം.ടി.പി അഷ്റഫ്. ബേക്കല്‍ കോസ്റ്റല്‍ പൊലീസ് എഎസ്ഐ എം.ടി.പി സൈഫുദ്ദീന്‍ ഇളയ സഹോദരനാണ്.
No comments