നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) എളേരി ഏരിയ സമ്മേളനം ജനുവരി 15ന് കൊന്നക്കാട് സംഘാടക സമിതി രൂപികരിച്ചു
കൊന്നക്കാട്: നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) എളേരി ഏരിയ സമ്മേളനം 2023 ജനുവരി 15ന് കൊന്നക്കാട് നടക്കും. സമ്മേളനത്തിൻ്റെ വിജയത്തിനു വേണ്ടി വിപുലമായ സംഘാടക സമിതി രൂപികരണ യോഗം കൊന്നക്കാട് നടന്നു. ശ്രീജിത്ത് കൊന്നക്കാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യൂനിയൻ ഏരിയ സെക്രട്ടറി കെ .ദിനേശൻ ഉദ്ഘാടനം ചെയ്തു. ടി.പി തമ്പാൻ, പി.ആർ ഉണ്ണികൃഷ്ണൻ , കെ.സി ലിജുമോൻ , കെ മനോജ് എന്നിവർ സംസാരിച്ചു. ഏ.ബാലകൃഷണൻ സാഗതം പറഞ്ഞു.
സംഘാടക സമിതി ചെയർമാനായി കെ.മനോജ് കൊന്നക്കാട്, കൺവീനറായി കെ ദിനേശൻ, ട്രഷറർ രാമകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ഭക്ഷണകമ്മിറ്റി ചെയർമാൻ കെ.കെ വിജയൻ, കൺവീനർ രാജഗോപാലൻ. പബ്ലിസിറ്റി കമ്മറ്റി സജിൻ രാജ്, ശ്രീജിത്ത്. ഡക്കറേഷൻ ചെയർമാൻ ദീപു, കൺവീനർ രഘു പാട്ടത്തിൽ, സ്റ്റേജ് ഒ.ആർ സുകുമാരൻ
No comments