Breaking News

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐഎം കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു


അടുക്കം: സി പി ഐ എം കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ, കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനക്കെതിരെ ജനകീയ പ്രതിഷേധം കാലിച്ചാനടുക്കത്ത് സംഘടിപ്പിച്ചു . രാഷ്ട്രീയ വിശദീകരണ പൊതുയോഗം ജംഷീദ് അലി മലപ്പുറം ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ സംസ്ഥാനങ്ങളെ, ബി ജെ പി ഇതര ഗവൺമെൻ്റുകളെ അസ്ഥിരപ്പെടുത്താൻ ഗവർണർമാരെ ഉപയോഗപ്പെടുത്തുകയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന രാഷ്ടീയ പ്രസ്ഥാനത്തെ ഓപ്പറേഷൻ താമര വഴിയും, ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ഭരണഘടനയെ ദുർബ്ബലപ്പെടുത്തിയും ഏക രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലേക്ക് ബി.ജെ.പി.രാജ്യത്തെ നയിക്കുകയാണ്. സംസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള സമീപനമാണ് ആർ.എസ്സ്.എസ്സ് കൈക്കൊള്ളുന്നത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു

സി.പി.ഐ.എം.പനത്തടി ഏരിയാ കമ്മറ്റി അംഗങ്ങളായ ബാനം കൃഷ്ണൻ, യു.ഉണ്ണികൃഷ്ണൻ, പി.ഗംഗാധരൻ, രജനി കൃഷ്ണൻ, എന്നിവർ സംസാരിച്ചു, സി.പി.ഐ.(എം) കാലിച്ചാനടുക്കം ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.വി. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു

No comments