ബാനം സ്കൂളിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി
ബാനം: എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി ബാനം ഗവ.ഹൈസ്കൂളിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. ജെ.സി.ഐ സർട്ടിഫൈഡ് എച്ച്ആർഡി ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ ഷൈജിത്ത് കരുവാക്കോട് ക്ലാസെടുത്തു. പ്രധാനധ്യാപിക കെ.എം രമാദേവി അധ്യക്ഷയായി. വി.വി പ്രിയ, എം.ലത, ഉഫൈറത്ത്, നിദർശന, എ.വി ഹൃദിക, ആദിത്യ മധു, നന്ദജ് ബാബു എന്നിവർ സംസാരിച്ചു. അനൂപ് പെരിയൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
No comments