Breaking News

ഭീമനടി ചിറ്റാരിക്കാൽ റോഡിന്റെ ശോചനീയാവസ്ഥ ; ജനവരി 30-ന് നർക്കിലക്കാട് ടൗണിൽ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും നടക്കും

ഭീമനടി : നാലുവർഷത്തോളമായി നിർമ്മാണം ഇഴഞ്ഞു നീങ്ങുന്ന ഭീമനടി ചിറ്റാരിക്കാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മരണ ദിനമായ ജനവരി 30-ന് (തിങ്കളാഴ്ച) വൈകുന്നേരം 4 മണി മുതൽ നർക്കിലക്കാട് ടൗണിൽ സായാഹ്ന ധർണ്ണയു തുടർന്ന് പന്തം കൊളുത്തി പ്രകടനവും നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും. സംയുക്ത സമരസമിതി ചെയർമാൻ തോമസ് കാനാട്ട് അധ്യക്ഷത വഹിക്കും. കൺവീനർ സോണി കാരിക്കൽ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രസംഗിക്കും. സംയുക്ത സമരസമിയുടെ നേതൃത്വത്തിൽ നേരത്തെ  റോഡ് ഉപരോധവും ,തുടർന്ന് നർക്കിലക്കാട് മുതൽ മീനടി വരെ മനുഷ്യ ചങ്ങലയും തീർത്ത് പ്രതിഷേധിച്ചിരുന്നു. എന്നാൽ നിരവധി സമരങ്ങൾ നടന്നെങ്കിലും റോഡിന്റെ  നിർമ്മാണ ഇപ്പോഴും യാതൊരു വിധ പുരോഗതിയും ഇല്ല .കാൽനട യാത്ര പോലും ദുരിതമായ ഇവിടെ റോഡ് നിർമ്മാണം വൈകുന്നതിൽ നാട്ടുകാർ കടുത്ത  പ്രതിഷേധത്തിലാണ് . 

No comments