Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ഇടത്തോട് ദന്ത പരിശോധന ക്യാമ്പ് നടത്തി


വെള്ളരിക്കുണ്ട് : ബ്ളോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഇടത്തോട് സായം പ്രഭ ഹോമിൽ വച്ച് ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരപ്പ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് കെ അധ്യക്ഷത വഹിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ, മെമ്പർ ജോസഫ് വർക്കി, ജൂനിയർ കൺസൽറ്റന്റ് ഡോ ശ്രീദേവി നമ്പ്യാർ, ഡോ ഐശ്വര്യ വിൽസൺ, ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ്, സീനിയർ നഴ്സിംഗ് ഓഫീസർ ജോബി ജോർജ്ജ്, സായം പ്രഭ സെക്രട്ടറി ശശീധരൻ പി ആർ എന്നിവർ സംസാരിച്ചു. ജു കൺസൽറ്റന്റ് ഡോ ശ്രീദേവി നമ്പ്യാർ , ഡോ ഐശ്വര്യ വിൽസൺ എന്നിവർ ക്യാമ്പ് നയിച്ചു.




No comments