എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണവും സർഗോത്സവ വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു
എടത്തോട്: ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണവും ലൈബ്രറി കൗൺസിൽ നടത്തിയ സർഗ്ഗോത്സവത്തിൽ താലൂക്ക്, ജില്ലാ തലത്തിലെ വിജയി കൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ദാമോദരൻ കൊടക്കലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ.ആർ. രാജു ഗാന്ധിജി അനുസ്മരണം നടത്തി. വായനശാല സെക്രട്ടറി എം.ആർ. ശ്രീജ, മനീഷ്, ചിഞ്ചു ജിനീഷ് എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ പി.കെ. ശ്രീജ നന്ദി പറഞ്ഞു.
No comments