കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
കാഞ്ഞങ്ങാട്: കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ. പള്ളിക്കര പള്ളി പുഴയിലെ മുഹമ്മദ് ആഷിഖ് (30), തൊട്ടിയിലെ ടി. ഷഫീഖ് (30) എന്നിവരെയാണ് ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് രണ്ട് പൊതികളിലായി എം.ഡി.എം.എ പിടിച്ചെടുത്തു. കാർ കസ്റ്റഡിയിലെടുത്തു.
No comments