ടാസ്ക് അഖിലേന്ത്യാ സെവൻസ് ഗ്യാലറി കാൽനാട്ട് കർമ്മം നിർവഹിച്ചു
ഫെബ്രവരി 10 മുതൽ 25 വരെ വാഴപപ്പന്തൽ മൈതാനത്ത് ടാസ്ക്ക് ചായ്യോത്ത് ആതിഥ്യമരുളുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ കാൽനാട്ട്കർമ്മം കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി നിർവ്വഹിച്ചു . സംഘാടക സമിതി ചെയർമാൻ മുനീർ കൊന്നക്കാട് അധ്യക്ഷത വഹിച്ചു .ഗസ്റ്റ് പാസിന്റെ വിതരണോൽഘാടനം നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത മാസ്‌വുഡ് ജോസിന് നൽകി നിർവ്വഹിച്ചു ഗ്യാലറി പാസിന്റെ വിതരണോൽഘാടനം നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് റാഫി നിർവ്വഹിച്ചു .
കൗൺസിലർമാരായ ടി.പി ലത ,വി വി സതി ,വിവി ശ്രീജ വാർഡ് മെമ്പർ ധന്യ ചായ്യോത്ത് , മനോഹരൻ പാലത്തടം , രത്‌നാകരൻ ,ഷംസുദ്ധീൻ , പവിത്രൻ , മുരളി ,തമ്പാൻ , അബൂബക്കർ എന്നിവർ സംസാരിച്ചു. ജാഫർ മാസ്റ്റർ സ്വാഗതവും ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു
No comments