Breaking News

ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ഭക്ഷണ വിതരണമുള്ള പരിപാടികൾ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് നിർദ്ദേശം


വെള്ളരിക്കുണ്ട്; സംസ്ഥാനത്ത് ഒറ്റപ്പെട്ട രീതിയിൽ ഭക്ഷ്യ വിഷബാധയും മരണവും ഉണ്ടാകുന്നതായി വാർത്തകൾ ശ്രദ്ധയിൽ പ്പെട്ടിരിക്കുമല്ലോ. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇനി ഉത്സവം, തെയ്യം പെരുന്നാളുകൾ, ഉറൂസ് തുടങ്ങിയവയുടെ സീസൺ ആണ്. കൂടാതെ വീടുകളിലും ഓഡിറ്റോറിയങ്ങളിലും വിവിധ ചടങ്ങുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.  വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്ര പരിധിയിൽ ഇത്തരം  ചടങ്ങു നടത്തുന്ന സംഘാടകർ മുൻകൂട്ടി വിവരം രേഖാമൂലം ആരോഗ്യ പ്രവർത്തകരെ അറിയിച്ചു സഹകരിക്കണമെന്ന് വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്പക്ടർ അറിയിക്കുന്നു. ആരോഗ്യ പ്രവർത്തകർ സ്ഥല പരിശോധന നടത്തുന്നതും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതുമാണ്.


വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്ര പരിധിയിൽ ഇത്തരം  ചടങ്ങു നടത്തുന്ന സംഘാടകർ മുൻകൂട്ടി വിവരം രേഖാമൂലം ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്

No comments