ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനവും സ്മൃതി സംഗമവും കിണാവൂരിൽ നടക്കും ; സംഘാടക സമിതി ഓഫീസ് ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉൽഘാടനം ചെയ്തു
ചോയ്യങ്കോട് : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായ മുല്ലച്ചേരി കുഞ്ഞികൃഷ്ണൻ നായർ സ്മൃതിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിണാവൂർ സമ്മേളന സ്മൃതി സംഗമവും വിപുലമായ പരിപാടികളോടെ കിണാവൂരിൽ വച്ച് നടക്കും.
സ്വാതന്ത്ര്യ സമരത്തെയും സ്വാതന്ത്ര്യസമര സേനാനികളെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം വളച്ചൊടിച്ച് വികലമാക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ അഭിപ്രായപെട്ടു. പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.വി. ഭാവനൻ അദ്ധ്യക്ഷനായി. മണ്ഡലം കമിറ്റി പ്രസിഡന്റ് ഉമേശൻ വേളൂർ, സി.വി.ഗോപകുമാർ , സി.ഒ . സജി, യു വി അബ്ദുൾ റഹിമാൻ , സി.കെ.ബാലചന്ദ്രൻ , നാരായണൻ കിണാവൂർ തുടങ്ങിയവർ സംസാരിച്ചു.
No comments