ഉപ്പള : കുന്നിടിച്ച് മണ്ണെടുക്കുന്നതിനെ ചൊല്ലി തർക്കത്തിൽ ഇൻസ്‌പക്ടറെയും എസ്ഐയും അക്രമിച്ച് പൊലീസ് ജീപ്പ് തകർക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിലായി. കടമ്പാർ വലിയപള്ളിക്ക് സമീപത്തെ മുഹമ്മദ് ബഷീർ (45), അഹമ്മദ് കബീർ (37), അബ്ദുൽ ലത്തീഫ് (29) എന്നിവരാണ് അറസ്‌റ്റിലായത്. സ്ത്രീകളടക്കം ഒമ്പതുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ദേശീയപാത നിർമാണത്തിന് കടമ്പാറിലെ രണ്ട് സ്വകാര്യ വ്യക്തികളുടെ പറമ്പിന് സമീപത്തെ കുന്നുകൾ ഇടിച്ച് മണ്ണ് കൊണ്ടുപോകുന്നുണ്ട്. ഒരാളുടെ കുന്നിടിച്ചപ്പോൾ ചെളി മണ്ണാണ് കിട്ടിയത്. തൊഴിലാളികൾ മണ്ണ് ഉപേക്ഷിച്ച് ടിപ്പർ ലോറിയുമായി പോകാനൊരുങ്ങുന്നതിനിടെ സംഘം ഇക്കോവാൻ കുറുകെയിട്ട് ഡ്രൈവറെയും ജീവനക്കാരെയും ഭീഷിണിപ്പെടുത്തി. സ്ഥലത്തെത്തിയ മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ സന്തോഷ് കുമാർ, എസ്‌ഐ എൻ അൻസാർ എന്നിവർ ലോറി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൈയേറ്റം ചെയ്‌തു. പൊലീസ് ജീപ്പ് അക്രമിക്കാൻ ശ്രമിച്ചു.
No comments