കിനാനൂർ കരിന്തളം കുടുംബശ്രീ സിഡിഎസ് ജെൻഡർ റിസോഴ്സ് സെൻ്റർ നേതൃത്വത്തിൽ സ്നേഹിത കോളിംഗ്ബെൽ സംഗമം നടത്തി
കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെൻഡർ റിസോഴ്സ് സെൻറർ നേതൃത്വത്തിൽ ചുവട് 2023ന്റെ ഭാഗമായി കോയിത്തട്ട കുടുംബശ്രീ ഹാളിൽ വെച്ചു സംഘടിപ്പിച്ച സ്നേഹിത കോളിംഗ് ബെൽ സംഗമം പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ കെ വി ഉദ്ഘാടനം ചെയ്തു . സി.ഡി. എസ് ചെയർപേഴ്സൺ ശ്രീമതി ഉഷ രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈജമ്മ ബെന്നി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൾ നാസർ.സി.എച്ച്, പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സന്ധ്യ.വി , ശ്രീമതി കൈരളി.കെ,ശ്രീമതി ബിന്ദു ടി.എസ്,ശ്രീമതി ധന്യ.പി,എസ് ടി ആനിമേറ്റർ ശ്രീമതി തങ്കമണി.പി, ബാലസഭ ആർ പി ശ്രീമതി ശ്യാമിനി.കെ,സി ആർ പി കാവ്യ ബാലഗോപാലൻ,സി.ഡി.എസ് അംഗം ശ്രീമതി മോളിതമ്പാൻ,സി.ഡി.എസ് എക്സ് ഓഫീഷ്യോ അംഗം ശ്രീമതി ഓമന.കെ.എസ്,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ശ്രീമതി ധന്യ.പി സ്നേഹിതാ കോളിംഗ് ബെൽ പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി സീന.കെ.വി സ്വാഗതവും സ്നേഹിതാ സ്റ്റാഫ് ശ്രീമതി സൂര്യ നന്ദിയും പറഞ്ഞു.
സംഗമത്തിൽ പ്രശസ്ത ഗായകൻ ശ്രീ ഡെനീഷ് കുര്യൻ കോളംകുളം സംഗീതാർച്ചനയും,പതിനേഴാം വാർഡ് ശ്രീമതി സുനിതശ്രീധരൻ ആന്റ് ടീം നാടൻപാട്ട് സംഗീതശിൽപ്പവും അവതരിപ്പിച്ചു.
No comments