മാലോത്ത് ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് വെള്ളരിക്കുണ്ടിലെ ഓട്ടോഡ്രൈവർക്ക് പരിക്ക്
വെള്ളരിക്കുണ്ട് : ഓട്ടോ റിക്ഷയിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ വെള്ളരിക്കുണ്ടിലെ ഓട്ടോ ഡ്രൈവർ പാത്തിക്കര സ്വദേശി ഷാലറ്റിന് (23) പരിക്കേറ്റു
ഇന്ന് ഉച്ചയോടെ മാലോത്ത് ടൗണിൽ വെച്ചാണ് അപകടം. മാലോം പുഞ്ച റോഡിൽ നിന്നും പ്രധാനറോഡായ വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിലേക്ക് കയറി വന്ന ഓട്ടോ റിക്ഷയിൽ വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ അഘാതത്തിൽ ഓട്ടോ റിക്ഷയിൽ നിന്നും ഡ്രൈവർ താഴേക്ക് തെറിച്ചു വീണു. ഓടി കൂടിയ നാട്ടുകാർ പരിക്കേറ്റ ഷാലറ്റിനെ ഉടൻ മാലോത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിണീട് കാഞ്ഞങ്ങാട്ടേക്കും കൊണ്ട് പോയി.
തെറ്റായ ദിശയിൽ കൂടി വന്ന കാറിന് അമിത വേഗതയും ഉണ്ടായിരുന്നു. വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും കൊന്നക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ആണ് അപകടം വരുത്തിയത്.
No comments