സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചു, ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നത്
രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടാവുന്നത്. എ.പി സോണ വീട്ടിൽ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് സിപിഎം പാർട്ടിയിൽ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയാണ് പരാതി നൽകിയത്. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു. സോണയുടെ സഹപ്രവർത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ സീക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമുണ്ടായത്.
No comments