'ഇനി ടീച്ചർ മതി, സാറും മാഡവും വേണ്ട'; ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്‌കൂളുകളില്‍ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ 'ടീച്ചര്‍' എന്ന് വിളിച്ചാല്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. സാര്‍, മാഡം എന്നീ വിളികള്‍ ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.ടീച്ചര്‍ എന്ന വിളി മറ്റൊന്നിനും പകരമാവില്ല. കുട്ടികളില്‍ തുല്യത നില നിര്‍ത്താനും അധ്യാപകരോടുള്ള അടുപ്പം കൂട്ടാനും ടീച്ചര്‍ വിളിയിലൂടെ കഴിയുമെന്നാണ് ബാലാവകാശ കമ്മീഷന്റെ വിലയിരുത്തല്‍. കമ്മീഷന്‍ അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍, അംഗം സി വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.പാലക്കാട് നിന്നുള്ള വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
No comments